ഓര്‍ക്കുട്ടെന്ന ചങ്ങാതിവലയത്തെക്കുറിച്ച് ഇന്നേവര്‍ക്കുമറിയാമായിരിക്കും. അതില്‍ അംഗമായ ആര്‍ക്കും കമ്മ്യൂണിറ്റികള്‍ തുടങ്ങാം, ഇപ്പോഴുള്ളവയില്‍ അംഗമാകാം. അങ്ങിനെ മലയാളികളുടേതായി നിരവധി കമ്മ്യൂണിറ്റികള്‍ ഇന്നുണ്ട്. അതിലൊന്നാണ് 'മലയാളം' എന്ന കമ്മ്യൂണിറ്റിയും. എന്നാല്‍, മലയാളം മറ്റ് കമ്മ്യൂണിറ്റികളില്‍ നിന്നും വ്യത്യസ്തമാണ്. 'തനിമലയാളക്കൂട്ട'മെന്ന് വിളിക്കുന്ന ഈ സൌഹൃദവലയം മലയാളത്തില്‍ മാത്രം സംവേദിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ്. മലയാളഭാഷയ്ക്ക് യൂണിക്കോഡ് ഫോണ്ട് വന്നതിനാലാണ് ഇത് സാധ്യമാവുന്നത്. സന്ദര്‍ശകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാനുള്ള ടോപ്പിക്കിലൊഴികെ മറ്റെല്ലായിടവും മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഇതുതന്നെയാണ് ഓര്‍ക്കുട്ട്-മലയാളത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. മലയാളഭാഷയോട് മമതയുള്ളവരും, മലയാളത്തില്‍ ടൈപ്പ് ചെയ്യുവാനാഗ്രഹമുള്ളവരും മാത്രമേ ഈ കമ്മ്യൂണിറ്റിയില്‍ സജീവമാവുകയുള്ളൂ. ഈ ഒരു കാരണം കൊണ്ടുതന്നെ ഒരു കുടുംബത്തിലെന്നപോലെയുള്ള വ്യക്തിബന്ധങ്ങളാണ് മലയാളത്തിലെ സുഹൃത്തുക്കള്‍ക്കിടയിലുള്ളത്. മറ്റൊരു പ്രധാനകാര്യം, മലയാളം വളരെ നന്നായി മോഡറേറ്റ് ചെയ്യപ്പെടുന്ന കമ്മ്യൂണിറ്റിയുമാണെന്നതാണ്. മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്നതു മാത്രമല്ല മലയാളം ലക്ഷ്യമിടുന്നത്, കഴിവതും തെറ്റില്ലാതെ, അക്ഷരപ്പിശകുകളില്ലാതെ മലയാളം ടൈപ്പ് ചെയ്യുവാന്‍ പ്രചോദനം നല്‍കുക എന്നതും കൂടിയാണ്. ഈയൊരു ഉദ്ദേശ്യം മലയാളം ഭംഗിയായി നിറവേറ്റുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.
ബ്ലോഗ് - മലയാളം
ഓര്‍ക്കുട്ടിലെ മലയാളം കമ്മ്യൂണിറ്റിക്ക് എന്തിനാണ് ഒരു ബ്ലോഗ്? മലയാളം കമ്മ്യൂണിറ്റിയുടെ ഒരു ബ്ലോഗ് വേര്‍ഷന്‍് സ്ഥാപിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഓര്‍ക്കുട്ട്-മലയാളത്തില്‍ ഇതിനോടകം വന്നിട്ടുള്ള പോസ്റ്റുകളുടെ ഒരു ബാക്ക്-അപ്പാണ് മുഖ്യമായും ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ടോപ്പിക്കുകളും അതേപടി ബ്ലോഗിലാക്കുകയല്ല ഇതുകൊണ്ട് ചെയ്യുവാനുദ്ദേശിക്കുന്നത്. പോസ്റ്റുകള്‍ തരം തിരിച്ച്, ആവശ്യമായ എഡിറ്റിംഗുകള്‍ നടത്തി, എളുപ്പത്തില്‍ സേര്‍ച്ച് ചെയ്യുവാനും, തേടിയെടുത്ത് വായിക്കുവാനും കഴിയുന്ന ക്രമത്തില്‍ അടുക്കുക എന്നതാണ് ഈ ബ്ലോഗുവഴി ഞങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ മലയാളത്തിലുള്ള കഥകളുടെ, കവിതകളുടെ, ലേഖനങ്ങളുടെ, നര്‍മ്മബിന്ദുക്കളുടെ, കുസൃതിച്ചോദ്യങ്ങളുടെ, അങ്ങിനെ പലതിന്റേയും ഒരു വലിയ ശേഖരമായി ഈ ബ്ലോഗ് മാറും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഓര്‍ക്കുക, അപ്പോഴും ഓര്‍ക്കുട്ട് - മലയാളമായിരിക്കും സംവേദിക്കുവാനുള്ള, കൊച്ചുവര്‍ത്തമാനം നടത്തുവാനുള്ള, കളികളില്‍ പങ്കെടുക്കുവാനുള്ള മുഖ്യവേദി.
മലയാളം ബ്ലോഗിന്റെ നടത്തിപ്പ് പൂര്‍ണ്ണമായും മോഡറേറ്റേഴ്സിലും, തിരഞ്ഞെടുക്കുന്ന അംഗങ്ങളിലും (ബ്ലോഗ് പാനല്‍) നിക്ഷിപ്തമായിരിക്കും. ഓര്‍ക്കുട്ട് - മലയാളത്തിലെ ഏതൊരു പോസ്റ്റും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുവാന്‍ ബ്ലോഗ് പാനലിലെ അംഗങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും.
ഡിസ്ക്ലൈമര്‍
ഓര്‍ക്കുട്ട് - മലയാളത്തില്‍ ചേരുന്ന ഓരോ വ്യക്തിയും താഴെപ്പറയുന്ന കാര്യങ്ങള്‍ വായിച്ച്, ബോധ്യപ്പെട്ട്, അവയോടെല്ലാം പൂര്‍ണ്ണമനസോടെ യോജിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു.
• ഓര്‍ക്കുട്ട് - മലയാളത്തിലെ ഏതൊരു പോസ്റ്റും ബ്ലോഗ് - മലയാളത്തില്‍ ചേര്‍ക്കുവാനോ, ചേര്‍ക്കാതിരിക്കുവാനോ, ആവശ്യമുള്ള എഡിറ്റിംഗ് വരുത്തുവാനോ, ചേര്‍ത്ത ശേഷം മാറ്റുവാനോ ഉള്ള പൂര്‍ണ്ണ അധികാരം ബ്ലോഗ് പാനലിലെ അംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
• ഓര്‍ക്കുട്ട് - മലയാളത്തില്‍ അല്ലെങ്കില്‍ ബ്ലോഗ് - മലയാളത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കണ്ടന്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്ത മലയാളം അംഗത്തിനുമേല്‍ നിക്ഷിപ്തമായിരിക്കും. കമ്മ്യൂണിറ്റിയില്‍ നിന്നോ ബ്ലോഗില്‍ നിന്നോ ഈ കണ്ടന്റ് ആരെങ്കിലും അനുവാദമില്ലാതെ എടുത്തുപയോഗിച്ചാല്‍, അതില്‍ മലയാളത്തിന് യാതോരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. അതുപോലെ മറ്റാരുടേയും കണ്ടന്റാണ് മലയാളത്തിലെ അംഗം ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും മലയാളത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. പൈറേറ്റഡ് കണ്ടന്റാണ് മലയാളത്തില്‍ ചേര്‍ത്തിരിക്കുന്നതെന്ന് തെളിഞ്ഞാല്‍ ആ അംഗത്തോടും, ആ അംഗം പോസ്റ്റ് ചെയ്തിരിക്കുന്നവയോടും അനുയോജ്യമായ രീതിയില്‍ നടപടിയെടുക്കുവാന് ബ്ലോഗ് പാനലിന് അധികാരമുണ്ടായിരിക്കും.
• ഏതെങ്കിലുമൊരു പോസ്റ്റ് ബ്ലോഗിലിടരുത് എന്ന് ഏതെങ്കിലുമൊരു അംഗത്തിന് നിര്‍ബന്ധമുണ്ടെങ്കില്‍, ഓര്‍ക്കുട്ട് - മലയാളത്തില്‍ പോസ്റ്റിടുമ്പോള്‍ അതിനോടൊപ്പം തന്നെ, ആ കാര്യവും പോസ്റ്റ് ചെയ്യേണ്ടതാണ്. പോസ്റ്റ് ചെയ്തതിനുശേഷമാണ് അങ്ങിനെയൊരു ഉദ്ദേശം വരുന്നതെങ്കില്‍, അപ്പോള്‍ ആ കാര്യം ബ്ലോഗ് പാനലിലെ ഏതെങ്കിലുമൊരു അംഗത്തെ, മെയിലിലൂടെ അറിയിക്കാവുന്നതാണ്.
• ഓര്‍ക്കുട്ട് - മലയാളത്തിലെ പോസ്റ്റുകള്‍ ബ്ലോഗ് - മലയാളത്തില്‍ ചേര്‍ക്കുമ്പോള്‍, അത് പോസ്റ്റ് ചെയ്തയാളുടെ പേരും, ഓര്‍ക്കുട്ട് പ്രൊഫൈല്‍ ലിങ്കും നല്‍കുന്നതാണ്. ഈ വിവരങ്ങള്‍ നല്‍കരുതെങ്കിലും ബ്ലോഗേഴ്സ് പാനലിനെ സമീപിക്കാവുന്നതാണ്.
• ഏതെങ്കിലുമൊരു പോസ്റ്റില്‍ അതിന്റെ സൃഷ്ടാവായി നല്‍കിയിരിക്കുന്ന പേരിലോ, അല്ലെങ്കില്‍ ലിങ്ക് ആയി നല്‍കിയിരിക്കുന്ന പ്രൊഫൈലിലോ തെറ്റുണ്ടെങ്കില്‍ അത് ബ്ലോഗേഴ്സ് പാനലിനോട് പരാതിപ്പെടാവുന്നതാണ്.
• പോസ്റ്റ് ചെയ്തിരിക്കുന്നയാളുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ മാറുകയോ, അയാള്‍ പുതിയ പ്രൊഫൈല്‍ സ്വീകരിക്കുകയോ ചെയ്താലും, വ്യക്തമായ തെളിവുകളില്ലാതെ; ഓരോ പോസ്റ്റിലുമുള്ള പ്രൊഫൈല്‍ ലിങ്ക്, പേര് എന്നിവ മാറ്റുന്നതല്ല.
ഓര്‍ക്കുട്ട് - മലയാളത്തില്‍ ചേരുന്ന ഓരോ വ്യക്തിയും മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ച്, ബോധ്യപ്പെട്ട്, അവയോടെല്ലാം പൂര്‍ണ്ണമനസോടെ യോജിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു.
--
No comments:
Post a Comment