Tuesday, February 20, 2007

കുസൃതിചോദ്യം - 2

ചോദ്യം 52 : ( എബി )
ചെവിയില്‍ കാലുവച്ച്‌ ഇരിക്കുന്നത്‌ ആരാണ്‌?
ഉത്തരം 52 : ( ബൈജു )
[ കണ്ണട ]ചോദ്യം 53 : ( ബിന്ധ്യാ )
താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്?
ഉത്തരം 53 : ( ബിന്ധ്യാ )
[ മുന്‍പില്‍ നടക്കുന്ന താറാവ് Back..back എന്നു പറയുന്നതുകൊണ്ട് ]ചോദ്യം 54 : ( എബി )
മലപ്പുറം ഹാജി " നീ മധു പകരൂ നീ മലര്‍ ചൊരിയൂ" പാടിയാല്‍ എങ്ങെനെ ഇരിയ്ക്കും ?
ഉത്തരം 54 : ( സിനില് )
[ “ഇജ്ജ് മധു പകരൂ ഇജ്ജ് മലര്‍ ചൊരിയൂ” ]ചോദ്യം 55 : ( എബി )
കാറ്റും കരിയിലയും കൂട്ടുകൂടി പോയ്‌ കണ്ട സിനിമ ഏത്‌ ?
ഉത്തരം 55 : ( ബൈജു )
[ കരിയിലക്കാറ്റുപോലെ ]ചോദ്യം 56 : ( ബിന്ധ്യാ )
മീനുകള്‍ ഭയകുന്ന ആഴചയിലെ ഒരു ദിവസം ?
ഉത്തരം 56 : ( എബി )
[ ഫ്രൈ ഡേ' ]ചോദ്യം 57 : ( ബിന്ധ്യാ )
ബേ ഓഫ് ബംഗാള്‍ ഏത് സ്റ്റേറ്റിലാണ്?
ഉത്തരം 57 : ( ബിന്ധ്യാ )
[ liquid ]ചോദ്യം 58 : ( അരുണ്‍ ദാസ്‌ )
ഒരു കല്ല് പുഴയിലിട്ടാല്‍ അതു താന്നു പോകുന്നു കാരണം
ഉത്തരം 58 : ( അരുണ്‍ ദാസ്‌ )
[ അതിനു നീന്താന്‍ അറിയാത്തതു കൊണ്ട് ]ചോദ്യം 59 : ( ബിന്ധ്യാ )
break fast ന്റെ കൂടെ നമ്മള്‍ ഇതു കഴികാറില്ല? എന്ത്?
ഉത്തരം 59 : ( ബിന്ധ്യാ )
[ dinner ]ചോദ്യം 60 : ( അരുണ്‍ ദാസ്‌ )
തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട് ?
ഉത്തരം 60 : ( അരുണ്‍ ദാസ്‌ )
[ ഡ്രൈവര്‍ നടക്കുകയായിരുന്നു ]ചോദ്യം 61 : ( എബി )
വെളുക്കുന്തോറും വൃത്തികേടാകുന്നതെന്താണ്‌?
ഉത്തരം 61 : ( എബി )
[ ബ്ലാക്‌ ബോര്‍ഡ്‌ ]ചോദ്യം 62 : ( എബി )
ശ്രീനിവാസന്‍ ഉരുവിടാറൗള്ള മന്ത്രം ഏത്‌ ?
ഉത്തരം 62 : ( എബി )
[ തലയണമന്ത്രം ]ചോദ്യം 63 : ( എബി )
ഉറുമ്പിന്റെ വായെക്കളും ചെറിയ സാധനം എന്താണ്‌?
ഉത്തരം 63 : ( എബി )
[ ഉറുമ്പ്‌ കഴിക്കുന്ന ഭക്ഷണം ]ചോദ്യം 64 : ( സിനില്‍ )
മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്?
ഉത്തരം 64 : ( ഹരീ )
[ കാവ്യ മാധവന്‍ ]ചോദ്യം 65 : ( സിനില്‍ )
പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പൂവ് ചൂടുന്ന ആണ്?
ഉത്തരം 65 : ( ആന്റണി )
[ പൂവന്‍ കോഴി ]ചോദ്യം 66 : ( സിനില്‍ )
കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഊണ്?
ഉത്തരം 66 : ( ജോര്‍ജ്ജ് )
[ കാര്‍‍ട്ടൂണ്‍ ]ചോദ്യം 67 : ( അജീഷ് )
തലകുത്തിനിന്നാല് വലുതാകുന്നത് ആര് ?
ഉത്തരം 67 : ( നസ്നീനാസ് )
[ 6 ]ചോദ്യം 68 : ( ഹരീ )
"ഒരാള്‍, അദ്ദേഹത്തിന്‍ ഒരു ക്ലബ്ബിനുള്ളിലേക്ക് കടക്കണം. അവിടേക്ക് ആ ക്ലബ്ബ് അംഗങ്ങളേ മാത്രമേ കയറ്റുകയുള്ളൂ. സെക്യൂരിറ്റി ചോദ്യം ചോദിക്കും, ഉത്തരം ശരിയായി പറയുന്നവര്‍ക്ക് അകത്തു കടക്കാം. നമ്മുടെയാള്‍, ഈ ചോദ്യവും ഉത്തരവും എങ്ങിനെയാണെന്നൊന്നു മനസിലാക്കിയിട്ടു ശ്രമിക്കാം എന്നും കരുതി പതുങ്ങി നിൽപ്പാണ്. ഒരു അംഗം വാതിലിലെത്തി.
സെക്യൂരിറ്റി: 6
അംഗം: 3
കുറച്ചു സമയത്തിനു ശേഷം മറ്റൊരു അംഗം വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 12
അംഗം: 6
--
ആഹാ, നമ്മുടെയാള്‍ക്ക് സന്തോഷമായി. ഇത്രയെളുപ്പമായിരുന്നോ ഈ ചോദ്യങ്ങളും ഉത്തരവും, അദ്ദേഹവും നേരേ വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 10
നമ്മുടെയാള്‍: 5
പക്ഷേ സെക്യൂരിറ്റിക്കു മനസിലായി ഇദ്ദേഹം അംഗമല്ലെന്ന്, അതെങ്ങിനെ"

ഉത്തരം 68 : ( ഡാന്റിസ് )
[ ഓരോ അക്കത്തിലേയും അക്ഷരങ്ങളുടെ എണ്ണമാണ്‌ മറുപടി. twelve ല്‍ 6 അക്ഷരങ്ങള്‍, six ല്‍ 3 അക്ഷരങ്ങള്‍. അപ്പോള്‍ ten ല്‍ 3 അക്ഷരങ്ങള്‍. 3 ആയിരുന്നു നമ്മുടെയാള്‍ ഉത്തരം പറയേണ്ടിയിരുന്നത്‌ ]ചോദ്യം 69 : ( അജീഷ് )
ജനിക്കുമ്പോള് ജനിക്കാത്തതും ജനിച്ചശേഷം ജനിക്കുന്നതുമായ ഒരു വസ്തു?
ഉത്തരം 69 : ( ബൈജു )
[ പല്ല് ]ചോദ്യം 70 : ( അജീഷ് )
നാലു മൂലകളുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുകളഞ്ഞാല് എത്ര മൂല ഉണ്ടാകും?
ഉത്തരം 70 : ( ബൈജു )
[ അഞ്ചുമൂല ]ചോദ്യം 71 : ( ബൈജു )
"ഒരിക്കൽ ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് ഒരു രാജകുമാരി കാഴ്‌ചകൾ കാണുകയായിരുന്നു.. (ഈ രാജകുമാരിയാണെങ്കിൽ ഒന്നും നേരേചോവ്വേ പറയില്ല, അൽപ്പം വളച്ചുകെട്ടിയൊക്കെയേ പറയൂ..) അപ്പോൾ താഴേ വഴിയിലൂടെ ഒരു കച്ചവടക്കാരൻ പോകുന്നതുകണ്ടു..(എന്താണ് വിൽക്കുന്നതെന്നുള്ളത് ഒരു ചോദ്യം..!) രാജകുമാരി ചോദിച്ചു :

“ഏയ്.. അറുകാലി വസിക്കുന്നിടത്ത് അഴകായ് ചൂടാനൊന്നുതരുമോ..?”

ഈ കച്ചവടക്കാരനും ഒട്ടും മോശമായിരുന്നില്ല.. മൂപ്പരുടെ മറുപടി ഇപ്രകാരമായിരുന്നു..

“അതിനെന്താ‍..? ജനിക്കുമ്പോൾ ജനിക്കാത്തതിനെ മറയ്‌ക്കുന്നതുകൊണ്ട് ഒന്നുതന്നാൽ തരാം..!”

രാജകുമാരി അൽപ്പസമയം ആലോചിച്ചു, എന്നിട്ടുപറഞ്ഞു..

“സമ്മതം, വലിയ തമ്പുരാൻ നാടുനീങ്ങുമ്പോൾ, ചെറിയ തമ്പുരാൻ സ്ഥാനമേൽക്കുമ്പോൾ, ഉണക്കമരം ഉണക്കമരത്തോട് ചേരുമ്പോൾ, വരും.. വരാതിരിക്കില്ല..! വന്നില്ലെങ്കിൽ തരാം..!’

കച്ചവടക്കാരനും സമ്മതം..

ഈ പറഞ്ഞതിനെയൊക്കെ മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് പറയാമോ..?
"

ഉത്തരം 71 : ( ബൈജു )
[ " രാജകുമാരി ചോദിച്ചത് പേനുള്ള തലയിൽ (അറുകാലി വസിക്കുന്നിടം) ചൂടാൻ ഒരു പൂ തരുമോ എന്നാണ്.. അതുകൊണ്ട് കച്ചവടക്കാരൻ ഒരു പൂക്കാരൻ ആണെന്ന് വ്യക്തം..
- കച്ചവടക്കാരന്റെ ഉത്തരം, ഒരു മുത്തം തന്നാൽ തരാമെന്നും..! (ജനിക്കുമ്പോൾ ജനിക്കാത്തത് - പല്ല്, പല്ലിനെ മറക്കുന്നത് - ചുണ്ട്, ചുണ്ടുകൊണ്ട് തരുന്നത് - മുത്തം )
- സൂര്യനസ്‌തമിച്ച് ചന്ദ്രനുദിക്കുമ്പോൾ, (വലിയ തമ്പുരാൻ - സൂര്യൻ, ചെറിയ തമ്പുരാൻ - ചന്ദ്രന്) അന്തപ്പുരവാതിലടയ്‌ക്കുമ്പോൾ ( ഉണക്കമരം ഉണക്കമരത്തോട് ചേരുക - വാതിലിന്റെ കട്ടളയും കതകും തമ്മിൽ ചേരുക, അതായത് വാതിലടയ്‌ക്കുക)‍, അവളുടെ ഭർത്താവ് വരും, വരാതിരിക്കില്ല, വന്നില്ലെങ്കിൽ തരാമെന്നും...!!
"
]ചോദ്യം 72 : ( ബൈജു )
"ഒരിക്കൽ ഒരു നമ്പൂതിരി വൈകുന്നേരമായപ്പോൾ ഒറ്റയ്‌ക്ക് വീടിനുവെളിയിൽ ഒരു മരത്തണലിൽ ഇരിക്കുന്നതുകണ്ട് കൂട്ടുകാരൻ ചോദിച്ചു..

“എന്തുപറ്റി തിരുമേനി..? എന്താ ഇവിടെ ഇരിക്കുന്നത്..?”

ഈ നമ്പൂതിരിയും നമ്മൾ നേരത്തെ പറഞ്ഞ രാജകുമാരിയുടെ ടൈപ്പാണേ.. ഒന്നും നേരെ ചൊവ്വേ പറയില്ല.. മൂപ്പരുടെ മറുപടി ഇങ്ങിനെ ആയിരുന്നു..

“പത്തുതേരുള്ള രാജന്റെ പുത്രന്റെ ശത്രുവിന്റെ ഇല്ലം ചുട്ടുകരിച്ചവന്റെ അച്ഛന്റെ വരവും കാത്തിരിക്കുകയാ..!!”

പാവം കൂട്ടുകാരന് ഒന്നും മനസിലായില്ല..! നിങ്ങൾക്ക് വല്ലതും മനസിലായോ?"

ഉത്തരം 72 : ( സിനില്‍ )
[ ദശരഥന്റെ പുത്രന്റെ (രാമന്‍) ശത്രു (രാവണന്‍) വിന്റെ ഇല്ലം (ലങ്ക) ചുട്ടെരിച്ച ഹനുമാന്റെ അച്ഛന്‍ മാരുതന്റെ (വായു) വരവും കാത്തിരിക്കുന്നു എന്നു!! നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്.. ]ചോദ്യം 73 : ( അജീഷ് )
നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്..
ഉത്തരം 73 : ( അജീഷ് )
[ സ്‌പൂൺ കൊണ്ട് ]ചോദ്യം 74 : ( അജീഷ് )
പരീക്ഷയുടെ അവസാനമെന്താണ്?
ഉത്തരം 74 : ( അജീഷ് )
[ ക്ഷ ]ചോദ്യം 75 : ( എബി )
"ഒരിക്കല്‍ ആനയും ഉറുമ്പും കൂടി നടക്കാന്‍ പോയി... വഴിയില്‍ ഉറുമ്പ്‌ കാലുതെറ്റി വെള്ളത്തില്‍ വീണു... ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ ""രക്ഷിക്കണേ....രക്ഷിക്കണേ..."" എന്ന് ഉറക്കെ വിളിച്ച്‌ കരയുന്നു...

ചോദ്യം: എന്തിനാണ്‌ ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ കരഞ്ഞത്‌?"

ഉത്തരം 75 : ( ബൈജു )
[ ഉറുമ്പ് ആ കയ്യിൽ കെട്ടിയ വാച്ച് നനയാതിരിക്കാന്‍ ]ചോദ്യം 76 : ( ബൈജു )
ഒരു മുറിക്കകത്ത് മൂന്ന് ബൾബുണ്ട്.. അവയുടെ സ്വിച്ചുകൾ മൂന്നും മുറിയുടെ പുറത്തും..! മുറിയുടെ പുറത്ത് നിന്നും നോക്കിയാൽ അകത്തെ ബൾബുകൾ കാണാൻ സാധിക്കില്ല, എന്തിന് ? അകത്ത് ബൾബ് കത്തിയോ എന്നുപോലും അറിയാനൊക്കില്ല.. ഒരു തവണ മാത്രമേ മുറിയിൽ കേറാൻ അനുവാദമുള്ളൂ.. വാതിലിൽ നിന്നും വളരെ അകലെയാണ് സ്വിച്ചുകളുടെ സ്ഥാനം.. ഞാൻ നേരത്തെ പറഞ്ഞതുപോലെ മുറിക്കകത്ത് കയറിയാൽ മാത്രമേ ഏത് ബൾബാണ് കത്തിയിരിക്കുന്നതെന്ന് മനസിലാകൂ.. എന്നാൽ എനിക്ക് ഏതൊക്കെ സ്വിച്ച് ഏതൊക്കെ ബൾബിന്റെ ആണെന്ന് അറിയുകയും വേണം... എന്തുചെയ്യും..?
ഉത്തരം 76 : ( ഡാന്റിസ് )
[ ആദ്യത്തെ സ്വിച്ച്‌ കുറച്ച്‌ നേരം ഓണാക്കി വയ്ക്കുക. എന്നിട്ട്‌ ഒാഫ്‌ ചെയ്യുക. പിന്നെ രണ്ടാമത്തെ സ്വിച്ച്‌ ഓണാക്കുക. എന്നിട്ട്‌ മുറിയില്‍ പ്രവേശിക്കുക. കത്തി നില്‍ക്കുന്ന ബള്‍ബിന്റെ സ്വിച്ചായിരിക്കും രണ്ടാമത്തെ സ്വിച്ച്‌. ഓഫായി കിടക്കുന്ന മറ്റുരണ്ട്‌ ബള്‍ബും തൊട്ടു നോക്കുക. ചൂടുള്ള ബള്‍ബിന്റെ സ്വിച്ചാണ്‌ ആദ്യത്തെ സ്വിച്ച്‌. ചൂടില്ലാത്ത ബള്‍ബിന്റെ സ്വിച്ച്‌ മൂന്നാമത്തെതും... ]ചോദ്യം 77 : ( അജീഷ് )
ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ?
ഉത്തരം 77 : ( സ്മിത )
[ ചീപ്പ് ]ചോദ്യം 78 : ( അജീഷ് )
മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?
ഉത്തരം 78 : ( അജീഷ് )
[ മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്ല ]ചോദ്യം 79 : ( അജീഷ് )
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം എന്താ?
ഉത്തരം 79 : ( രതീഷ് )
[ മിന്നലിനു ബില്ലടക്കണ്ടാ ഫ്രീയാണ്, വൈദ്യുതിക്ക് ബില്ലടച്ചേ മതിയാവൂ... ]ചോദ്യം 80 : ( അജീഷ് )
വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?
ഉത്തരം 80 : ( ബൈജു )
[ ദന്തഡോക്ടർ ]ചോദ്യം 81 : ( ബൈജു )
ഒരു കുളത്തിൽ കുറെ താമരയുണ്ട്.. എല്ലാ ദിവസവും അത് ഇരട്ടിക്കും.. പത്തുദിവസം കൊണ്ട് കുളം നിറയെ താമരയാകും.. അങ്ങനെയെങ്കിൽ കുളത്തിന്റെ പകുതി നിറയാൻ എത്ര ദിവസമെടുക്കും..?
ഉത്തരം 81 : ( ഡാന്റിസ് )
[ താമരക്കുളം പകുതി നിറയാന്‍ 9 ദിവസം എടുക്കും ]ചോദ്യം 82 : ( ഡാന്റിസ് )
"അടുത്ത സംഖ്യ കണ്ടുപിടിക്കുക. അധികം കണക്കുകൂട്ടി വിഷമിക്കല്ലേ.

1
11
21
1211
111221
312211
13112221 "

ഉത്തരം 82 : ( ബൈജു )
[ "1113213211" ]ചോദ്യം 83 : ( ബൈജു )
"ഒരു ഒച്ച് (snail) പത്തുമീറ്റർ നീളമുള്ള ഒരു കമ്പിന്റെ ചുവട്ടിലാണുള്ളത്.. അത് എന്നും കമ്പിലേക്ക് കയറാൻ നോക്കും.. എന്നും അഞ്ചുമീറ്റർ ദൂരം ഒരുവിധത്തിലൊക്കെ കയറുമെങ്കിലും രാതി ഉറക്കത്തിൽ നാലുമീറ്റർ താഴേക്ക് ഊർന്നുപോരും..! അങ്ങിനെയെങ്കിൽ എത്ര ദിവസം കൊണ്ട് അത് ആ കമ്പിന്റെ മുകളിലെത്തും..?
"

ഉത്തരം 83 : ( ഡാന്റിസ് )
[ ഒച്ച്‌ 6 ദിവസം എടുക്കും. 5 ദിവസം കഴിയുമ്പോള്‍ 5 മീറ്റര്‍ എത്തും. ആറാം ദിവസം 5 മീറ്റര്‍ കയറുമ്പോള്‍ 10 മീറ്റര്‍ എത്തും ]ചോദ്യം 84 : ( ഡാന്റിസ് )
"സംസാരിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക്‌ ഒരു കടയില്‍ നിന്നും കണ്ണട വാങ്ങണം. അയാള്‍ കടക്കാരന്റെ മുന്‍പില്‍ ചെന്നിട്ട്‌ കണ്ണടയുടെ ആംഗ്യം കാണിക്കുന്നു. അതു കാണുമ്പോള്‍ കടക്കാരന്‌ മനസിലാകുന്നു അയാള്‍ക്ക്‌ കണ്ണടയാണ്‌ വേണ്ടതെന്ന്. അങ്ങിനെ അയാള്‍ കണ്ണട വാങ്ങുന്നു.

ഇനി ഒരു അന്ധന്‌ ഒരു കണ്ണട വാങ്ങണം. അപ്പോള്‍ അയാള്‍ എന്തു ചെയ്യണം?"

ഉത്തരം 84 : ( ബൈജു )
[ അന്ധന് വാ തുറന്ന് ചോദിച്ചാല്‍ പോരേ ]ചോദ്യം 85 : ( ബൈജു )
കൃഷ്‌ണൻ‌മാഷിന് കുറെ ആൺമക്കളുണ്ട്... ഒന്നാമന്റെ പേര് ഒന്നാം ഉണ്ണിക്കൃഷ്‌ണൻ..! രണ്ടാമന്റെ പേര് രണ്ടാം ഉണ്ണിക്കൃഷ്‌ണൻ.‍..!! മൂന്നാമന്റെ പേര് മൂന്നാം ഉണ്ണിക്കൃഷ്‌ണൻ...!! അങ്ങിനെ പോകുന്നു.. എങ്കിൽ അവസാനത്തെ മകന്റെ പേരെന്ത്..?
ഉത്തരം 85 : ( അന്‍‌വര്‍ )
[ ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ]ചോദ്യം 86 : ( അജീഷ് )
ഒരു ബക്കറ്റില്‍ നിറയേ വെള്ളമുണ്ട്. ബക്കറ്റിനു നിറയേ തുള ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ല കാരണമെന്താണ്?
ഉത്തരം 86 : ( അജീഷ് )
[ ബക്കറ്റിൽ നിറയെ വെള്ളമാണെന്നല്ലല്ലോ പറഞ്ഞത്..? വെള്ള നിറത്തിലുള്ള മുണ്ടാണെന്നല്ലേ..? (വെള്ളമുണ്ട് ) പുറത്തേക്കൊഴുകാൻ ബക്കറ്റിൽ ഒരു തുള്ളി വെള്ളം പോലുമില്ല.. പിന്നെങ്ങനെ ? ]ചോദ്യം 87 : ( ബിന്ധ്യാ )
ആനയും ഉറുമ്പും കൂട്ടുകാര്‍ ആയിരുനു, ഒരു ദിവസം 2പേരും കൂടി ഐസ്ക്റീം കഴികാന്‍ പൊയി, കുറച്ചു കഴിഞ്ഞപ്പോള്‍ ആന ഉറുമ്പിനെ ഐസ്ക്റീമില്‍ മുക്കിക്കൊന്നു, എന്തിനായിരികും ?
ഉത്തരം 87 : ( ബിന്ധ്യാ )
[ ആനയുടെ അനുജത്തിയും ആ ഉറുമ്പും തമ്മില്‍ പ്രണയം ആയിരുന്നു ]ചോദ്യം 88 : ( അജീഷ് )
ഒരു സാധനം മാത്രം നാം വേഗത്തില് പൊട്ടുന്നതേ വാങ്ങൂ എന്താണത്?
ഉത്തരം 88 : ( ബൈജു )
[ പടക്കം ]ചോദ്യം 89 : ( അജീഷ് )
ഞെട്ടിക്കുന്ന സിറ്റിയേത് ?
ഉത്തരം 89 : ( അന്‍‌വര്‍ )
[ ഇലക്ട്രിസിറ്റി. ബില്ലു വരുമ്പോള്‍ ഞെട്ടിക്കോളും. ]ചോദ്യം 90 : ( അജീഷ് )
നിറയെ ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാന് പറ്റുന്നത് എന്തുകൊണ്ട് ?
ഉത്തരം 90 : ( ബൈജു )
[ സ്‌പോഞ്ച് ]ചോദ്യം 91 : ( അജീഷ് )
തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ്?
ഉത്തരം 91 : ( അജീഷ് )
[ അതിന്‍ സംസാരിക്കാന്‍ അറിയില്ലല്ലോ. അതുകൊണ്ടാ മൂളുന്നത്. ]ചോദ്യം 92 : ( അജീഷ് )
കണ്ണുള്ളവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ കാണാന് പറ്റുന്നത് എന്താ?
ഉത്തരം 92 : ( സിനില്‍ )
[ സ്വപ്നം ]ചോദ്യം 93 : ( അജീഷ് )
തലതിരിഞ്ഞവള് ആര്?
ഉത്തരം 93 : ( ബൈജു )
[ ലത ]ചോദ്യം 94 : ( അജീഷ് )
നിമിഷനേരം കൊണ്ട് പണിയാന് പറ്റുന്ന കോട്ട?
ഉത്തരം 94 : ( ബിന്ധ്യാ )
[ മനക്കോട്ട ]ചോദ്യം 95 : ( അജീഷ് )
രാത്രിയില്‍ വാതിലും ജനലും അടച്ച് ഉറങ്ങുന്ന നിങ്ങള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഉണരുന്നു. നിങ്ങള്‍ ആദ്യം തുറക്കുക വാതിലാണോ ജനലാണോ?
ഉത്തരം 95 : ( അശ്വതി )
[ കണ്ണ് ]ചോദ്യം 96 : ( അജീഷ് )
ആധുനിക മലയാളി ഇഷ്‌ടപ്പെടുന്ന ഗിഫ്‌റ്റ്?
ഉത്തരം 96 : ( ഹരീ )
[ ജാസി ഗിഫ്റ്റ് ]ചോദ്യം 97 : ( അജീഷ് )
ക്ഷേത്രങ്ങളില്ലാത്തതും ലോകപ്രശസ്തയുമായ ഒരു ദേവി?
ഉത്തരം 97 : ( സ്മിത )
[ ഫൂലന്‍ ദേവി ]ചോദ്യം 98 : ( അജീഷ് )
കുവൈത്തിലെ ഏറ്റവും പ്രശസ്തമായ ആറ്?
ഉത്തരം 98 : ( അന്‍‌വര്‍ )
[ ദിനാര്‍ ]ചോദ്യം 99 : ( അജീഷ് )
0.3 ഉം 0.3 ഉം കൂട്ടിയാല്‍ ഒന്നാകുന്ന സ്ഥലം?
ഉത്തരം 99 : ( അജീഷ് )
[ ക്രിക്കറ്റ് സ്‌കോര്‍ ബോറ്ഡിലാണ് 0.3 + 0.3 = 1 ആകുന്നത്. ]ചോദ്യം 100 : ( അജീഷ് )
സര്‍ക്കാരാഫീസില്‍ ‘നിശബ്‌ദത പാലിക്കുക‘ എന്നെഴുതിവച്ചിരിക്കുന്നതെന്തിനാ?
ഉത്തരം 100 : ( അന്‍‌വര്‍ )
[ ജോലിക്കാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ]


7 comments:

Bappu Kuttasheri said...

വെരിഗുഡ്

shinunisi said...

*ഒരു* *കുസൃതിചോദ്യം*
🙂🙂
മുതലാളി കുളികഴിഞ്ഞു വന്നു.ഭാര്യയോട് ചോദിച്ചു എന്താണ് ഉടുക്കാനുള്ളത്? വേലക്കാരിയോട് ചോദിച്ചു എന്താണ് കുടിക്കാനുളളത്?
രണ്ടുപേരും ഒരുത്തരമാണ് പറഞ്ഞത്.എന്താണ് പറഞ്ഞത്?
*ബുദ്ധിയുളളവർ* *ഉണ്ടോ* *?*. *ഉത്തരം...?*
*😎🤔✌🏻✌🏻*

RATHEESH NILAMBUR said...

വെള്ള മുണ്ട്

nishad noor said...

വെള്ളമുണ്ട്

shebin kassim said...

വെള്ളമുണ്ട്

jamshi said...

Velam mundu

Unknown said...

Cleanmundu

ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--