Monday, June 18, 2007

പോള്‍ ഫലം - എന്റെ കമ്പ്യൂട്ടര്‍ ഞാന്‍ മലയാളത്തില്‍ ഉപയോഗിയ്ക്കാത്തത്...

മലയാളത്തെ ഇഷ്ടപ്പെടുന്നെങ്കില്‍ കൂടി എന്തുമൊണ്ടാണ് ഭൂരിഭാഗം മലയാളികളും സ്വന്തം കമ്പ്യൂട്ടര്‍ മലയാളത്തില്‍ ഉപയോഗിയ്ക്കാത്തത്?

ഉണ്ടാക്കിയത്: പ്രവീണ്‍

Sunday, June 3, 2007

കുസൃതിചോദ്യം - 5

ചോദ്യം 201 : ( )
"നോംബു സമയത്തു
കോഴികൂട്ടി പ്പോയാല്‍ എന്തു ചെയ്യും?"

ഉത്തരം 201 : ( )
[ നോബു സമയത്തു മാത്റമല്ല എപ്പോള്‍ കോഴിക്കൂട്ടില്‍ പോയാലും വാതില്‍ അടക്കണം ]ചോദ്യം 202 : ( Jaff )
അപ്പു ആന അമ്പലത്തില്‍ തൊഴാന്‍ പോയി വരുന്ന വഴി ഒരു മാമ്പഴം കിട്ടി... പക്ഷെ , അവനതു കഴിക്കാന്‍ പറ്റിയില്ല.. എന്തായിരിക്കും കാരണം.. ?
ഉത്തരം 202 : ( Jaff )
[ അപ്പു പല്ലു തേക്കാതെയാ അമ്പലത്തില്‍ പോയത്.. പല്ലുതേക്കാതെ മാമ്പഴം കഴിച്ചാ അമ്മ വഴക്കു പറയും.. അതാ ]ചോദ്യം 203 : ( )
ലോങ്ജമ്പില്‍ ഒരു കാലത്തും ആരാലും തകര്‍ക്കപ്പെടാന്‍ പറ്റാത്ത റിക്കൊര്‍ഡ് ച്ചാട്ടം നടത്തിയതു ആര്‍?
ഉത്തരം 203 : ( അശ്വതി )
[ ഹനുമാന്‍ ]ചോദ്യം 204 : ( Manu )
കിണറ്റില്‍ നിന്നു ഒരുതോട്ടിവെള്ളം കോരാന്‍ 3 മീറ്റര്‍ കയര്‍വേണമെങ്കില്‍, അരത്തൊട്ടിവെള്ളംകോരാന്‍ എത്രമീറ്റര്‍ കയറുവേണം
ഉത്തരം 204 : ( Sujith )
[ 3 മീറ്റര്‍ ]ചോദ്യം 205 : ( Manu )
ഒരു ദിവസം ആനയും ഉറുന്‍ബും കൂടി പാപ്പാന്‍ അറിയാതെ ജോഗിങ്ങിനു പോയി... കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍, ദാ നില്‍ക്കുന്ന് പാപ്പാന്‍ മുന്‍പില്‍... ഇതുകണ്ട ഉറുന്‍ബ് പൊട്ടിച്ചിരിച്ചു... എന്തുകൊണ്ട് ?
ഉത്തരം 205 : ( Manu )
[ പപ്പാനെ കണ്ട ആന പേടിച്ച് മൂത്രം ഒഴിച്ചു അതുകണ്ടാ ഉറുംബ് പൊട്ടിച്ചിരിച്ചേ ]ചോദ്യം 206 : ( Manu )
കറണ്ട് അടിച്ചാല്‍ തെറിച്ച് പോകുന്നതെന്തുകൊണ്ട്.....????
ഉത്തരം 206 : ( Krish )
[ പിടിച്ചുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് ]ചോദ്യം 207 : ( )
വെളുക്കുമ്പോള്‍ അഴുക്കാകുന്നത് എന്ത്?
ഉത്തരം 207 : ( Saj )
[ ബ്ലാക്ക് ബോര്‍ഡ്.. ]ചോദ്യം 208 : ( )
ഇരുട്ടത്ത് മരിക്കുന്നവന്‍?
ഉത്തരം 208 : ( ബൈജു )
[ നിഴല്‍ ]ചോദ്യം 209 : ( Manu )
മീനിനു പേടിയുള്ള ദിവസമേത് ?
ഉത്തരം 209 : ( Aparna )
[ ഫ്രൈഡേ ]ചോദ്യം 210 : ( Manu )
തലകുത്തിനിന്നാല്‍ വലുതാകുന്നതാര് ?????
ഉത്തരം 210 : ( Jaff )
[ 6 ]ചോദ്യം 211 : ( Manu )
ഒരു മാവിലെ മാങ്ങ‌എണ്ണാറുള്ളഞാന്‍ അതില്‍നിന്നും 2 മാങ്ങ പറിച്ചു. ബാക്കിയെത്ര ?
ഉത്തരം 211 : ( സിനില്‍ )
[ എണ്ണാറ് =8*6 =48-2=46 ]ചോദ്യം 212 : ( Shameer )
പത്രവും ടിവിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഉത്തരം 212 : ( Aparna )
[ "ടി.വി വിരിച്ചു ബസ് സ്റ്റാന്‍ഡില്‍ കിടക്കാന്‍ പറ്റുമോ?
കറന്റ് പോയാല്‍ ടി.വി കൊണ്ട് വീശാന്‍ പറ്റുമോ?
പത്രം കൊണ്ട് പച്ചക്കറി പൊതിയാം..ടി.വി. കൊണ്ട് പറ്റുമോ?
പത്രം കൊണ്ട് ടിവി പൊതിയാം,ടിവി കൊണ്ട് പത്രം പൊതിയാമോ"
]ചോദ്യം 213 : ( വിജയകൃഷ്ണന്‍ )
നിരീശ്വരവാദികള്‍ ഒരു സിനിമ പിടിച്ചിട്ടുണ്ടെന്നു കേട്ടു. അതിന്‍റെ പേരറിയാമോ?
ഉത്തരം 213 : ( ബൈജു )
[ ഗോഡ്‌സില്ല ]ചോദ്യം 214 : ( Saj )
ഒരാള്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കുകയായിരുന്നു.. എന്നാല്‍ ഫിനിഷിങ്ങ് പോയന്റ് കഴിഞ്ഞതറിയാതെ പിന്നെയും ഓടിയ അയാളെ എല്ലാരും കളിയാക്കി ചിരിച്ചപ്പോള്‍ അയാള്‍ ആകെ ചമ്മി നാറിപ്പോയി.. ഇങ്ങനെ അധികം ഓടി നാറിപ്പോയ അയാളുടെ അവസ്ഥ ഒറ്റയൊരു ഇംഗ്ലീഷ് വാക്കില്‍ പറയാമോ?
ഉത്തരം 214 : ( Shameer )
[ extraordinary(എക്സ്ട്രാ ഓടി നാറി).... ]ചോദ്യം 215 : ( Najeeba )
ഇരിങ്ങാലക്കുടയില്‍ നിന്നും കിട്ടുന്ന സെന്റ് ഏതാ..?
ഉത്തരം 215 : ( അന്‍‌വര്‍ )
[ ഇന്നസെന്റ് ]ചോദ്യം 216 : ( എബി )
മറ്റൊരു ജീവിയ്ക്കും ഇല്ലാത്തതായി കുറുക്കനെന്താണുള്ളത്?
ഉത്തരം 216 : ( എബി )
[ "കുറുക്കന്റെ കുഞ്ഞുങ്ങള്‍
"
]ചോദ്യം 217 : ( എബി )
ഒരിക്കലും ഐസാവാത്ത വെള്ളം???
ഉത്തരം 217 : ( Vipin )
[ ചൂടുവെള്ളം ]ചോദ്യം 218 : ( എബി )
മുട്ടുവിന്‍ തുറക്കപ്പെടും എന്ന് യേശുദേവന്‍ പറയാന്‍ കാരണം???
ഉത്തരം 218 : ( Shijo )
[ അന്നത്തെക്കാലത്ത് കോളിംഗ് ബെല്‍ ഇല്ലാരുന്നതുകൊണ്ട് ]ചോദ്യം 219 : ( എബി )
കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കാത്ത കല്ല്???
ഉത്തരം 219 : ( Chachi )
[ മൂത്രക്കല്ല് ]ചോദ്യം 220 : ( Shameer )
വെളുക്കുമ്പോള്‍ കറക്കുന്നതും, കറക്കുമ്പോള്‍ വെളുക്കുന്നതും എന്ത്?
ഉത്തരം 220 : ( ബൈജു )
[ പാല്‍ ]ചോദ്യം 221 : ( എബി )
ലോകത്തിലെ ഏറ്റവും വെളുത്ത ആമ??
ഉത്തരം 221 : ( Sibu )
[ മദാമ്മ ]ചോദ്യം 222 : ( എബി )
ഇന്ത്യയിലെ ഒരു സംസ്ഥാനവും ഉല്‍പാദിപ്പിക്കാത്ത ഒന്ന് കേരളം ഉല്‍‌പാദിപ്പിക്കുന്നുണ്ട്. എന്താണത്?
ഉത്തരം 222 : ( Aparna )
[ മലയാളികളെ ]ചോദ്യം 223 : ( എബി )
നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാകാത്തതെന്തുകൊണ്ട്???
ഉത്തരം 223 : ( Ambily )
[ നായക്കു അത്രയും ആയിസില്ലാത്തതു കൊണ്ട് ]ചോദ്യം 224 : ( എബി )
ചട്ടുകം കൊണ്ടും കൈകാലുകള്‍കൊണ്ടും ഇളക്കാനാവാത്തതെന്ത്??
ഉത്തരം 224 : ( എബി )
[ തപസ്സ് ]ചോദ്യം 225 : ( Sunil )
1+5+9 = 550 !!! ഈ സമവാക്യം ശരിയാണെന്ന് ആരും പറയില്ല്യാല്ല്ലോ!? പക്ഷെ, അതില്‍‍ ഒരു ഒന്ന്‍ കൂടി ചേര്‍ത്ത് ശരിയായ സമവാക്യമാക്കാം! ആ ഒന്ന് ചാഞ്ഞും ചരിഞ്ഞുമൊക്കെ ആകാം, കേട്ടോ.. ശ്രമിച്ചു നോക്കൂ!.. സമചിഹ്നത്തിനു കുറുകേ വരച്ചു അതിനെ സമവാക്യമല്ലാതാക്കരുതേ
ഉത്തരം 225 : ( Vipin )
[ "1+ 549 = 550

+ ന്റെ ഇടതു വശത്തൊരു വരയിട്ടാല്‍ 4 ആയി വായിക്കും. "
]ചോദ്യം 226 : ( Vipin )
നമ്മുടെ കയ്യില്‍ ഒരു 500 രൂപാ നോട്ട് ഉണ്ട് എന്നു വിചാരിക്കുക. അതു കാണാനില്ല, വീട് മുഴുവന്‍ അരിച്ചുപെറുക്കി അവസാനം അതു തിരിച്ചു കിട്ടിയാല്‍. ആദ്യം എന്തു ചയ്യും??
ഉത്തരം 226 : ( Shameer )
[ ആദ്യം തിരച്ചില്‍ നിര്‍ത്തും...... ]ചോദ്യം 227 : ( Sunil )
പണ്ടു പണ്ടു നടന്ന കഥയാണ്. കുരുക്ഷേത്രയുദ്ധം നടക്കുകയാണ്. ശിഖണ്ഡിയെ മറയാക്കിക്കൊണ്ട് അര്‍ജുനന്‍‍ ഭീഷ്മാചാര്യര്‍ക്കു നേരെ ശരവര്‍ഷം നടത്തുന്നു. അമ്പുകള്‍ ഓരോന്ന്‍ ‍ഓരോന്ന്‍ ആയി ഭീഷ്മാചാ‍ര്യര്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്. എങ്കിലും തിരിച്ചു യുദ്ധം ചെയ്യുകയോ ഒന്നു പ്രതിരോധിക്കുക പോലുമോ അദ്ദേഹം ചെയ്യുന്നില്ല. പക്ഷെ,ശ്രദ്ധിച്ചു നോ‍ക്കൂ.. അദ്ദേഹം ഒരു ഗാനം ആലപിക്കുന്നുണ്ട്!!! ഏതാണാ ഗാനം എന്നു പറയാമൊ???
ഉത്തരം 227 : ( Aparna )
[ പിന്നെയും പിന്നെയും ആരോ ]ചോദ്യം 228 : ( Ashok )
അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം! എന്നാല്‍ അടയ്ക്കാമരമായാലോ???
ഉത്തരം 228 : ( Ashok )
[ നടാം അടയ്ക്ക പറിക്കാം മാത്രമല്ല വെട്ടി വിക്കുകയും ആവാം!!! ]ചോദ്യം 229 : ( Suresh )
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസമെന്ത്?????
ഉത്തരം 229 : ( Shamith )
[ മിന്നലിനു ബില്ലടയ്ക്കേണ്ട ആവശ്യമില്ല.ഫ്രീയാ ]ചോദ്യം 230 : ( Sreeshobin )
ഒരു യാത്രാ വിമാനത്തെ ഏറ്റവും ചുരുങ്ങിയ ചിലവില്‍‌ പെയിന്റ്ടിയ്ക്കാന്‍‌ എന്താണ്‍ എളുപ്പവഴി?
ഉത്തരം 230 : ( Rajeev )
[ വിമാനം ആകാശത്തെത്തുമ്പോള്‍ പെയ്ന്റടിച്ചാല്‍ മതി. അപ്പോള്‍ ചെറുതാകുമല്ലൊ ]ചോദ്യം 231 : ( ബൈജു )
"ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?
"

ഉത്തരം 231 : ( Prabha )
[ ---------- ഇങ്ങനെ… ]ചോദ്യം 232 : ( എബി )
വനവാസത്തിനു പോയ ശ്രീരാമന്‍, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വനത്തില്‍ വച്ച് ഒരു പാട്ടു പാടി.. ഏതാണാ പാട്ട്???
ഉത്തരം 232 : ( എബി )
[ "നാടേ..നാടേ.. നാട്ടിലിറങ്ങീട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ...
വീടേ വീടേ വീടൊന്നു കണ്ടിട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ... "
]ചോദ്യം 233 : ( എബി )
ഡോണിന് താക്കോല്‍ കിട്ടിയാല്‍ അവനാരാകും??
ഉത്തരം 233 : ( satya )
[ ഡോങ്-കീ ]ചോദ്യം 234 : ( എബി )
തിരയെ തിന്നുന്ന തിരയേത്?
ഉത്തരം 234 : ( Vijil )
[ മുതിര തിന്നുന്ന കുതിര ]ചോദ്യം 235 : ( എബി )
തൃശ്ശൂര്‍ പൂരത്തിന് അമ്പത് കൊമ്പനാനകളെ കൊണ്ടുവന്നു.. പക്ഷേ, ഒന്നിനും കൊമ്പില്ലായിരുന്നു. കാരണം??
ഉത്തരം 235 : ( മുഹമ്മദ് )
[ "വീരപ്പന്‍ വിറ്റ ആനകളായിരുന്നു.
കൊന്പുകള്‍ ടിയാന്‍ ആദ്യമേ അടിച്ചുമാറ്റി"
]ചോദ്യം 236 : ( പൂച്ച )
"കുട്ടന്റെ അമ്മയ്ക്ക് അഞ്ചു മക്കള്‍,
ഒന്നാമന്റെ പേര്‍ ‘കാല്‍‘
രണ്ടാമന്‍ ‘ അര’
മൂന്നാമന്‍ ‘ മുക്കാല്‍’
നാലാമന്‍ ‘ ഒന്ന്’
എങ്കില്‍ അഞ്ചാമന്റെ പേര് എന്തായിരിക്കും?"

ഉത്തരം 236 : ( )
[ കുട്ടന്‍ ]ചോദ്യം 237 : ( എബി )
ബാര്‍ബര്‍മാരുടെ ഒരേയൊരു ശത്രു ആരാണ്?
ഉത്തരം 237 : ( എബി )
[ ബാര്‍മാരുടെ ശത്രു സര്‍ദാര്‍ജിമാരാണ് ]ചോദ്യം 238 : ( എബി )
ക്ലോക്ക് ഒരു സമയം 13 മണിയടിച്ചാല്‍ അതെന്തിനുള്ള സമയമാണ്?
ഉത്തരം 238 : ( അനില്‍ശ്രീ )
[ ക്ലോക്ക് നന്നാക്കാനുള്ള സമയം ]


കുസൃതിചോദ്യം - 4

ചോദ്യം 151 : ( എബി )
ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാന്‍ പറ്റില്ല. എന്താണത്‌?
ഉത്തരം 151 : ( ജോര്‍ജ്ജ് )
[ വലത്തേ കൈമുട്ട്.. ! ]ചോദ്യം 152 : ( Shijo )
"ആനയും ഉറുമ്പും കൂടി പൊരിവെയിലത്തു ക്രിക്കറ്റ് കളിക്കുകയായിരുന്നു...
ആന ബാറ്റിങ്ങ്, ഉറുമ്പ് ബോളിങ്ങ്...
ആനയാണേ സിക്സൂം ഫോറും തന്നെ അടിച്ചു കൂട്ടുന്നു.. ഉറുമ്പിനു മനസ്സിലായി ഞാന്‍ ഈ കളി തോറ്റതു തന്നെ...അപ്പോള്‍ ഉറുമ്പ് ഓടി ആനയുടെ അറ്റുത്തുചെന്നു ചെവിയില്‍ ഒരു കാര്യം പറഞ്ഞു.. അതുകേട്ടതേ ആന പറഞ്ഞു ഞാന്‍ ഇനി കളിക്കുന്നില്ല എന്നു...
ഉറുമ്പ് എന്താണു പറഞ്ഞതു?. "

ഉത്തരം 152 : ( suhaaz )
[ നീ അധികം വെയില്‍ കൊണ്ടാല്‍ കറുത്തു പോകും ]ചോദ്യം 153 : ( അജീഷ് )
സമയത്തെ വെട്ടിമുറിച്ചാല്‍ എന്തുകിട്ടും?
ഉത്തരം 153 : ( ജോര്‍ജ്ജ് )
[ ടൈം‍പീസ് ]ചോദ്യം 154 : ( അജീഷ് )
രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു... മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത്?...
ഉത്തരം 154 : ( ജോര്‍ജ്ജ് )
[ സ്വയം ‘വര‘ ചന്ദ്രികേ... ]ചോദ്യം 155 : ( എബി )
വെള്ളത്തിലൂടെ പോയാലും നനയാത്തതെന്ത്‌?
ഉത്തരം 155 : ( എബി )
[ ശബ്ദവും, വെളിച്ചവുമാണ്‌ വെള്ളത്തിലൂടെ പോയാലും നനയാത്തത്‌. ]ചോദ്യം 156 : ( ബിന്ധ്യാ )
"ഒരു താറാവമ്മയും അവരുടെ 3 മക്കളും ഒരു റോഡുമുറിച്ചുകടക്കയായിരുന്നു..
റോഡിനു പുറത്ത് എത്തിയതിനു ശേഷം ഒരുതാറവുകുട്ടി പറഞ്ഞു..""ഹോ ..നമ്മള്‍ അഞ്ജുപേരും രെക്ഷപെട്ടു""
അതെന്താ അങ്ങനെ പറഞ്ഞത്? "

ഉത്തരം 156 : ( ബിന്ധ്യാ )
[ കൊച്ചുപിള്ളാരല്ലേ... അങ്ങനെ പലതും പറഞ്ഞന്നിരിക്കും .. അതിനു നിങ്ങളെന്തിനാ ടെന്ഷന്‍ അടിക്കുന്നത് ]ചോദ്യം 157 : ( suhaaz )
തലയില്‍ കാലുവെച്ചു നടക്കുന്ന ഒരു ജീവി..?
ഉത്തരം 157 : ( Rajeev )
[ പേന്‍ ]ചോദ്യം 158 : ( suhaaz )
പുറകില്‍ വാലുള്ള ജീവി...??
ഉത്തരം 158 : ( suhaaz )
[ ഈ ചോദ്യത്തിന്റെ ഉത്തരും പലതാണ്‌ പശു, ആട്, മാട്, നായ(ഡോബര്‍മാന്‍ പറ്റില്ല) ഇത്യാതിയില്‍ ഏതെങ്കിലും ആകാം ]ചോദ്യം 159 : ( എബി )
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
ഉത്തരം 159 : ( അന്‍‌വര്‍ )
[ ഹനുമാന്‍ ]ചോദ്യം 160 : ( എബി )
അമ്പലങ്ങളില്‍ വാഴ കെട്ടിവയ്ക്കുന്നതെന്തിനാണ്‌?
ഉത്തരം 160 : ( റെഗിന്‍ )
[ അത് വീഴാതിരിക്കാനാണ് കെട്ടി വെക്കുന്നത് ]ചോദ്യം 161 : ( എബി )
എല്ലാവരേയും അനുസരിപ്പിക്കുന്നന ആള്‍?
ഉത്തരം 161 : ( എബി )
[ ഫോട്ടോഗ്രാഫര്‍ ]ചോദ്യം 162 : ( എബി )
ഏപ്രില്‍ മാസത്തില്‍ പട്ടാളക്കാര്‍ തളരാന്‍ കാരണം?
ഉത്തരം 162 : ( അന്‍‌വര്‍ )
[ മാര്‍ച്ച് കഴിഞ്ഞാണല്ലോ ഏപ്രില്‍ ]ചോദ്യം 163 : ( Julie )
വെളിച്ചത്തെടുത്തു ഇരുട്ടത്തു കാണുന്നത് എന്ത്?
ഉത്തരം 163 : ( അന്‍‌വര്‍ )
[ സിനിമ ]ചോദ്യം 164 : ( എബി )
ലോകത്തിലെ ഏറ്റവും ചെറിയ പാലം?????
ഉത്തരം 164 : ( അന്‍‌വര്‍ )
[ മൂക്കിന്റെ പാലം ]ചോദ്യം 165 : ( എബി )
അവിവാഹിതര്‍ മാതാപിതാക്കളോട്‌ പറയുന്ന ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍?
ഉത്തരം 165 : ( പ്രതിഭ )
[ "എന്‍ എ കെ ടി ക്യു (NAKTQ)
എന്നെകെട്ടിക്കൂ…"
]ചോദ്യം 166 : ( Julie )
കട്ട വെള്ളത്തിലിട്ടാല്‍ താഴ്ന്നുപോകുന്നതെന്തുകൊണ്ട്?
ഉത്തരം 166 : ( അന്‍‌വര്‍ )
[ കട്ടയ്ക്ക് നീന്തലറിയാത്തതുകൊണ്ട്… ]ചോദ്യം 167 : ( Julie )
സൂര്യനേക്കാള്‍ നല്ലതു ചന്ദ്രന്‍ ആണെന്നു പറയുന്നതെന്തുകൊണ്ട്?
ഉത്തരം 167 : ( Shijo )
[ സൂര്യന്‍ പകല്‍ മാത്രമേ വെളിച്ചം തരുന്നുള്ളു എന്നാല്‍ ചന്ദ്രന്‍ രാത്രിയില്‍ നമുക്കു വെളിച്ചം തരുന്നു ]ചോദ്യം 168 : ( എബി )
ജാതിമതഭേദമെന്യേ എല്ലാവരും തലകുനിക്കുന്നതാരുടെ മുന്പിലാണ്‌
ഉത്തരം 168 : ( അന്‍‌വര്‍ )
[ ബാര്‍ബറുടെ ]ചോദ്യം 169 : ( എബി )
ദ്രോണാചാര്യര്‍ ഏകലവ്യനോട്‌ പെരുവിരല്‍ ചോദിക്കാന്‍ കാരണം?
ഉത്തരം 169 : ( എബി )
[ ഏകലവ്യന്റെ പെരുവിരലിലായിരുന്നു മോതിരം കിടന്നിരുന്നത്‌ ]ചോദ്യം 170 : ( എബി )
താമസിക്കാന്‍ പറ്റാത്ത വീട്‌?
ഉത്തരം 170 : ( എബി )
[ ചീവീട് ]ചോദ്യം 171 : ( എബി )
തലയുള്ളപ്പോള്‍ പൊക്കം കുറയുകയും തലയില്ലാത്തപ്പോള്‍ പൊക്കം കൂടുകയും ചെയ്യുന്നതെന്ത്‌?
ഉത്തരം 171 : ( അന്‍‌വര്‍ )
[ തലയിണ ]ചോദ്യം 172 : ( അന്‍‌വര്‍ )
മൂന്ന് ആനക്കുട്ടികള്‍ ഒന്നിനു പിറകേ ഒന്നാ‍യി ഒരു പുഴ നീന്തിക്കടക്കുകയായിരുന്നു ( "ഉച്ച സമയം" ), ഏകദേശം പുഴയുടെ "നടുക്ക്" എത്തിയപ്പോ ഒന്നാമത്തെ ആനക്കുട്ടി കുനിഞ്ഞു നോക്കി, അപ്പോള്‍ സ്വന്തം കാലും , രണ്ടാമത്തെ ആനക്കുട്ടിയുടെ കാ‍ലും കണ്ടു. എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
ഉത്തരം 172 : ( അജയഘോഷ്‌ )
[ ലവന്‍ മലര്‍ന്നാ നീന്തിയത്‌ ]ചോദ്യം 173 : ( Sajith )
മിന്നാമിനുങ്ങ് ഉറങ്ങാന്‍ നേരം‌ അതിന്റെ കുഞ്ഞുങ്ങളോട് പറയാറുള്ളതെന്ത്?
ഉത്തരം 173 : ( അജയഘോഷ്‌ )
[ മക്കളേ, വിളക്കണച്ചിട്ടു കിടന്നുറങ്ങണേ ]ചോദ്യം 174 : ( Sajith )
ഒരു കുപ്പി നിറയെ മഞ്ഞ നിറത്തിലുള്ള വെള്ളം‌ അതിലേയ്ക്ക് നീല നിറത്തിലുള്ള ഒരു തൂവാല മുക്കുന്നു, എന്തു സംഭവിക്കും?
ഉത്തരം 174 : ( അന്‍‌വര്‍ )
[ തൂവാല നനയും! ]ചോദ്യം 175 : ( Nelvin )
ഒന്‍പതില്‍ നിന്നു ഒന്ന് പോ‍യാല്‍ കിട്ടുന്ന സംഖ്യ ഏത്..?
ഉത്തരം 175 : ( അജയഘോഷ്‌ )
[ റോമന്‍ ഒന്‍പതാണെങ്കില്‍ (IX) പത്തുകിട്ടും ]ചോദ്യം 176 : ( അജയഘോഷ്‌ )
"ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആപ്പിളുകള്‍ ഉണ്ടാകുന്നത്‌ എവിടെ ?
"

ഉത്തരം 176 : ( Nelvin )
[ ആപ്പിള്‍ മരത്തില്‍ ]ചോദ്യം 177 : ( അജയഘോഷ്‌ )
ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ നക്ഷത്രങ്ങളുടെയെണ്ണം കൂടിയും കുറഞ്ഞും കാണുന്നതെവിടെ ?
ഉത്തരം 177 : ( Aparna )
[ പോലീസുകാരുടേ തോളത്ത് ]ചോദ്യം 178 : ( Safrix )
സിംഹം കാട്ടിലെ ആരാണു ?
ഉത്തരം 178 : ( ബൈജു )
[ സിംഹം കാട്ടിലേ പുലിയല്ലേ മാഷേ... പുലി..! ]ചോദ്യം 179 : ( ബിന്ധ്യാ )
ആര്ക്കും ഒരിക്കലും തുറക്കാന്‍ കഴിയാത്ത ഗേറ്റ്?
ഉത്തരം 179 : ( ബൈജു )
[ ബില്‍ ഗേറ്റ്സ് ]ചോദ്യം 180 : ( )
"ഒരു സര്‍ദാര്‍ ആദ്യമായി ബോയിംഗ് ഫ്ലൈറ്റില്‍ യാ‍ത്ര ചെയ്യുകയായിരുന്നു. മുകളിലെത്തിയപ്പോള്‍ ആവേശം മൂത്ത കഥാനായകന്‍ “ബോയിംഗ്.. ബോയിംഗ്..! “ എന്നുറക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ബഹളം കേട്ട് ഒരു ക്യാബിന്‍ ക്രൂ അദ്ദേഹത്തോട് പറഞ്ഞു - “ബി സൈലന്റ്..!”

അല്‍പ്പനേരം മിണ്ടാതിരുന്നശേഷം സര്‍ദാര്‍ജി വീണ്ടും വിളിച്ചുപറയാന്‍ തുടങ്ങി. എന്തായിരിക്കും അദ്ദേഹം പറഞ്ഞത് ?
"

ഉത്തരം 180 : ( Sivadas )
[ ‘ബി‘ സൈലന്റാക്കി പറഞ്ഞു സര്‍ദാര്‍.. “യിംഗ് യിംഗ് “ ]ചോദ്യം 181 : ( Sajith )
രാമനും,കൌസല്യയും, സുപ്രചയും പ്രവര്‍തികുന്നതെപ്പോള്‍
ഉത്തരം 181 : ( Nelvin )
[ "സന്ധ്യയ്ക്ക്
കൌസല്യാ സുപ്രചാ രാമ പൂര്‍വാ സന്ധ്യ പ്രവര്‍തതേ "
]ചോദ്യം 182 : ( Nelvin )
"ഭഗ്യം ഇപ്പോള്‍ എന്നു വിളിച്ചു പറയുന്ന
നഗരം ഏതാണെന്നു പറയാമോ......? "

ഉത്തരം 182 : ( Sajith )
[ ലക്നൊ (Luck Now) ]ചോദ്യം 183 : ( സിനില്‍ )
നമ്മളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്ത്??
ഉത്തരം 183 : ( Nelvin )
[ ഭൂമി ]ചോദ്യം 184 : ( Sajith )
പിന്നിട്ട വഴികളിലൂടെ നടക്കാന്‍ പറ്റുന്നതാര്‍ക്ക്?
ഉത്തരം 184 : ( Sivadas )
[ കാലില്‍ ചെരിപ്പിട്ടവര്‍ക്ക് ]ചോദ്യം 185 : ( Nelvin )
കണ്ടാല്‍ ചിരിക്കുന്ന ഉണ്
ഉത്തരം 185 : ( ബൈജു )
[ കാര്‍ട്ടൂണ് ]ചോദ്യം 186 : ( Sandeep )
ഒരു ടീച്ചര്‍ ബോര്‍ഡില്‍ ഒരു കണക്ക് എഴുതിയ ശേഷം ഒരു മലയാള ചലച്ചിത്ര ഗാനം പാടി.. ഏതാണാ ഗാനം?
ഉത്തരം 186 : ( Sandeep )
[ ആരാദ്യം പറയും? ആരാദ്യം പറയും?” ]ചോദ്യം 187 : ( Manu )
മഴത്തുള്ളി താഴേക്കു വരുമ്പോള്‍ മുകളിലേക്കുപോകുന്നതെന്ത് ?
ഉത്തരം 187 : ( ബൈജു )
[ കുട ]ചോദ്യം 188 : ( Manu )
മനുഷ്യ ശരീരത്തിലെ എല്ലില്ലാത്ത വസ്തു ?
ഉത്തരം 188 : ( Manu )
[ ത്വക്ക് ]ചോദ്യം 189 : ( Manu )
ആനയും വടിയും കൂടി ചായ കുടിക്കുവാ‍ന്‍ ചായക്കടയില്‍ കയറി...ചായ കുടിച്ചുകഴിഞ്ഞ് ആനമാത്രം കാശ് കൊടുത്തു വടി കൊടുത്തില്ല. എന്തുകൊണ്ട് ?
ഉത്തരം 189 : ( അന്‍‌വര്‍ )
[ സ്റ്റിക്ക് നോ ബില്‍‌സ് ]ചോദ്യം 190 : ( Manu )
ശ്രീരാമനും ലക്ഷ്മണനും കൂടി സീതയേ അന്വേഷിച്ച് നടക്കുമ്പോള്‍, ഒരു ഗുഹയുടെമുന്‍പില്‍ചെന്നു .... ആ ഗുഹയുടെ കവാടത്തില്‍ ഒരു ബോര്‍ഡ് വച്ചിരുന്നു... അതു വായിച്ച് ശ്രീരാമന്‍ മാത്രം ഗുഹക്കകത്തേക്കുപോയി.... എന്തായിരുന്നു ആ ബോര്‍ഡില്‍ എഴുതിയിരുന്നത് ??????????
ഉത്തരം 190 : ( Manu )
[ ഗുഹയുടെ വാതിലില്‍ എഴുതിയിരുന്നത് “വെയര്‍ ദയറീസ് എ വില്‍ ദെയറീസ് എ വെ” , അന്ന് ലക്ഷ്മണന്‍ “വില്ല്” എടുക്കാന്‍ മറന്നുപോയിരുന്നു. അതുകൊണ്ട് വില്ല് കൈയിലുണ്ടായിരുന്ന രാമന്‍ അകത്തേക്ക് പോയി ]ചോദ്യം 191 : ( Saj )
ഒരു G യും നാല് T യും ഉള്ള ഇംഗ്ലീഷ് വാക്ക് പറയാമോ?
ഉത്തരം 191 : ( റെഗിന്‍ )
[ ഒര് ജി നാല്‍ റ്റി = ഒര്‍ജിനാലിറ്റി ]ചോദ്യം 192 : ( Manu )
അപ്പോള്‍ വാസ്കോഡഗാമ കോഴിക്കോട് കാലുകുത്തിയതെന്തുകൊണ്ട് ?
ഉത്തരം 192 : ( അശ്വതി )
[ എവിടെങ്കിലും പോയി കൈകുത്തിയിറങ്ങുന്നത് മോശമല്ലേ.. അതാകാലുകുത്തി‍യേ ]ചോദ്യം 193 : ( എബി )
ആമയെ മറിച്ചിട്ടാല്‍ എന്താകും?
ഉത്തരം 193 : ( അശ്വതി )
[ മറിയാമ്മ ]ചോദ്യം 194 : ( എബി )
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണ്ണറും വനിതാ മുഖ്യമന്ത്രിയും ആരായിരുന്നു???
ഉത്തരം 194 : ( അശ്വതി )
[ അതുരണ്ടും ഒരു വനിതയാരുന്നു ]ചോദ്യം 195 : ( Jaff )
“രാധാകൃഷ്ണന്‍ നല്ല ഉറക്കമായിരുന്നു.. അപ്പോഴാണ് അവന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. ശബ്ദം കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു. കള്ളനതു ശ്രദ്ധിക്കാതെ മോഷണതിരക്കിലായിരുന്നു...കട്ടിലിന്റെ തൊട്ടടുത്തിരിക്കുന്ന മേശവലിപ്പില്‍ റിവോള്‍വറുണ്ട്.. അതില്‍ തിരയുമുണ്ട്.. എന്നിട്ടും രാധാകൃഷ്ണന് ഒന്നും ചെയ്യാനായില്ല. എന്താ കാരണം ?”
ഉത്തരം 195 : ( Manu )
[ രാധാകൃഷ്ണന്‍ ഒരു വയസുള്ള കുട്ടിയായിരുന്നു ]ചോദ്യം 196 : ( Manu )
ഒരിക്കല്‍ ഒരു പോലീസ് patroling team ഒരു വീടിനരികില്‍ നില്‍ക്കും‌മ്പോള്‍ ഒരു നിലവിളികേട്ടു “സോമാഎന്നെകൊല്ലല്ലേ.....”. പെട്ടെന്ന് പോലീസ് ആ വീ‍ട്ടിലേക്ക് കുതിച്ചു.. അവിടെചെന്നപോലീസ് പെട്ടെന്ന് പ്രതിയെ(സോമന്‍) അറസ്റ്റ് ചെയ്തു.... എങ്ങനെ ???????
ഉത്തരം 196 : ( അജയഘോഷ്‌ )
[ അവിടെ സോമനൊഴിച്ചെല്ലാരും പെണ്ണുങ്ങളാരുന്നേ ]ചോദ്യം 197 : ( Dona )
"ഒരു കുളത്തില്‍ 10 മീന്‍ ഉണ്ടായിരുന്നു. 1 ചത്തുപോയി. അതിന്നു ശേഷം കുളത്തിലെ വെള്ളം ഉയരാന്‍ തുടങി എന്താ കര്യം?
"

ഉത്തരം 197 : ( അജയഘോഷ്‌ )
[ ദുഃഖാചരണം ! കൂട്ടക്കരച്ചില്‍ ! കണ്ണീര്‍വെള്ളപ്പൊക്കം ]ചോദ്യം 198 : ( Jaff )
ആനയും ഉറുമ്പും ഒരു ചായക്കടയില്‍ കയറി.. ഓരോ ചായക്കു പറഞ്ഞു... ചായ എത്തി... ആന ചായ വലിച്ചു കുടിച്ചു... ഉറുമ്പു കുടിച്ചില്ല.. എന്താ കുടിക്കാത്തേന്ന് ആന ചോദിച്ചു... അപ്പോള്‍ ഉറുമ്പ് ഒന്നും പറയാതെ , മേശയുടെ മേല്‍ 168 എന്നെഴുതി... ആനയ്ക്കു കാര്യം മനസ്സിലായി... ഉറുമ്പ് എന്തായിരിക്കും ഉദ്ദേശിച്ചത് ?
ഉത്തരം 198 : ( ഡാന്റിസ് )
[ "168 = ഒന്ന് ആറ്‌ എട്ട്
അതായത് ഒന്നാറട്ടേ"
]ചോദ്യം 199 : ( ജോവിന്‍‍സ് )
ഒരു ദിവസം ആനയും ഉറുമ്പും നടക്കാന്‍ ഇറങ്ങി.. ഒന്നും രണ്ടും പറഞ്ഞു രണ്ടുപേരും വഴക്കായി.. അപ്പോള്‍ ആനയെ കൊച്ചാക്കാനായി ഉറുമ്പു എന്താണു പറഞ്ഞിട്ടുണ്ടാവുക?
ഉത്തരം 199 : ( ജോവിന്‍‍സ് )
[ നിന്നെ ഒന്നു കാണണമെങ്കില്‍ ഒരു ഭൂതക്കണ്ണാടി വെച്ചു നോക്കണമല്ലോടാ ആനേ ]ചോദ്യം 200 : ( Dona )
ഒരാള്‍ വണ്ടി കടയില്‍ നിന്നും ഒരു ബീഡി വാങ്ങി. എന്നിട് കടകാരനോട് ചോദിച്ചു “ഇതു കത്തുമോ?”. കടകാരന്‍ എന്ത് മറുപടി പറഞു.
ഉത്തരം 200 : ( ഡാന്റിസ് )
[ കത്തില്ലാ, പുകയത്തേയോള്ളൂ ]


ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--