Sunday, June 3, 2007

കുസൃതിചോദ്യം - 5

ചോദ്യം 201 : ( )
"നോംബു സമയത്തു
കോഴികൂട്ടി പ്പോയാല്‍ എന്തു ചെയ്യും?"

ഉത്തരം 201 : ( )
[ നോബു സമയത്തു മാത്റമല്ല എപ്പോള്‍ കോഴിക്കൂട്ടില്‍ പോയാലും വാതില്‍ അടക്കണം ]ചോദ്യം 202 : ( Jaff )
അപ്പു ആന അമ്പലത്തില്‍ തൊഴാന്‍ പോയി വരുന്ന വഴി ഒരു മാമ്പഴം കിട്ടി... പക്ഷെ , അവനതു കഴിക്കാന്‍ പറ്റിയില്ല.. എന്തായിരിക്കും കാരണം.. ?
ഉത്തരം 202 : ( Jaff )
[ അപ്പു പല്ലു തേക്കാതെയാ അമ്പലത്തില്‍ പോയത്.. പല്ലുതേക്കാതെ മാമ്പഴം കഴിച്ചാ അമ്മ വഴക്കു പറയും.. അതാ ]ചോദ്യം 203 : ( )
ലോങ്ജമ്പില്‍ ഒരു കാലത്തും ആരാലും തകര്‍ക്കപ്പെടാന്‍ പറ്റാത്ത റിക്കൊര്‍ഡ് ച്ചാട്ടം നടത്തിയതു ആര്‍?
ഉത്തരം 203 : ( അശ്വതി )
[ ഹനുമാന്‍ ]ചോദ്യം 204 : ( Manu )
കിണറ്റില്‍ നിന്നു ഒരുതോട്ടിവെള്ളം കോരാന്‍ 3 മീറ്റര്‍ കയര്‍വേണമെങ്കില്‍, അരത്തൊട്ടിവെള്ളംകോരാന്‍ എത്രമീറ്റര്‍ കയറുവേണം
ഉത്തരം 204 : ( Sujith )
[ 3 മീറ്റര്‍ ]ചോദ്യം 205 : ( Manu )
ഒരു ദിവസം ആനയും ഉറുന്‍ബും കൂടി പാപ്പാന്‍ അറിയാതെ ജോഗിങ്ങിനു പോയി... കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍, ദാ നില്‍ക്കുന്ന് പാപ്പാന്‍ മുന്‍പില്‍... ഇതുകണ്ട ഉറുന്‍ബ് പൊട്ടിച്ചിരിച്ചു... എന്തുകൊണ്ട് ?
ഉത്തരം 205 : ( Manu )
[ പപ്പാനെ കണ്ട ആന പേടിച്ച് മൂത്രം ഒഴിച്ചു അതുകണ്ടാ ഉറുംബ് പൊട്ടിച്ചിരിച്ചേ ]ചോദ്യം 206 : ( Manu )
കറണ്ട് അടിച്ചാല്‍ തെറിച്ച് പോകുന്നതെന്തുകൊണ്ട്.....????
ഉത്തരം 206 : ( Krish )
[ പിടിച്ചുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് ]ചോദ്യം 207 : ( )
വെളുക്കുമ്പോള്‍ അഴുക്കാകുന്നത് എന്ത്?
ഉത്തരം 207 : ( Saj )
[ ബ്ലാക്ക് ബോര്‍ഡ്.. ]ചോദ്യം 208 : ( )
ഇരുട്ടത്ത് മരിക്കുന്നവന്‍?
ഉത്തരം 208 : ( ബൈജു )
[ നിഴല്‍ ]ചോദ്യം 209 : ( Manu )
മീനിനു പേടിയുള്ള ദിവസമേത് ?
ഉത്തരം 209 : ( Aparna )
[ ഫ്രൈഡേ ]ചോദ്യം 210 : ( Manu )
തലകുത്തിനിന്നാല്‍ വലുതാകുന്നതാര് ?????
ഉത്തരം 210 : ( Jaff )
[ 6 ]ചോദ്യം 211 : ( Manu )
ഒരു മാവിലെ മാങ്ങ‌എണ്ണാറുള്ളഞാന്‍ അതില്‍നിന്നും 2 മാങ്ങ പറിച്ചു. ബാക്കിയെത്ര ?
ഉത്തരം 211 : ( സിനില്‍ )
[ എണ്ണാറ് =8*6 =48-2=46 ]ചോദ്യം 212 : ( Shameer )
പത്രവും ടിവിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഉത്തരം 212 : ( Aparna )
[ "ടി.വി വിരിച്ചു ബസ് സ്റ്റാന്‍ഡില്‍ കിടക്കാന്‍ പറ്റുമോ?
കറന്റ് പോയാല്‍ ടി.വി കൊണ്ട് വീശാന്‍ പറ്റുമോ?
പത്രം കൊണ്ട് പച്ചക്കറി പൊതിയാം..ടി.വി. കൊണ്ട് പറ്റുമോ?
പത്രം കൊണ്ട് ടിവി പൊതിയാം,ടിവി കൊണ്ട് പത്രം പൊതിയാമോ"
]ചോദ്യം 213 : ( വിജയകൃഷ്ണന്‍ )
നിരീശ്വരവാദികള്‍ ഒരു സിനിമ പിടിച്ചിട്ടുണ്ടെന്നു കേട്ടു. അതിന്‍റെ പേരറിയാമോ?
ഉത്തരം 213 : ( ബൈജു )
[ ഗോഡ്‌സില്ല ]ചോദ്യം 214 : ( Saj )
ഒരാള്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കുകയായിരുന്നു.. എന്നാല്‍ ഫിനിഷിങ്ങ് പോയന്റ് കഴിഞ്ഞതറിയാതെ പിന്നെയും ഓടിയ അയാളെ എല്ലാരും കളിയാക്കി ചിരിച്ചപ്പോള്‍ അയാള്‍ ആകെ ചമ്മി നാറിപ്പോയി.. ഇങ്ങനെ അധികം ഓടി നാറിപ്പോയ അയാളുടെ അവസ്ഥ ഒറ്റയൊരു ഇംഗ്ലീഷ് വാക്കില്‍ പറയാമോ?
ഉത്തരം 214 : ( Shameer )
[ extraordinary(എക്സ്ട്രാ ഓടി നാറി).... ]ചോദ്യം 215 : ( Najeeba )
ഇരിങ്ങാലക്കുടയില്‍ നിന്നും കിട്ടുന്ന സെന്റ് ഏതാ..?
ഉത്തരം 215 : ( അന്‍‌വര്‍ )
[ ഇന്നസെന്റ് ]ചോദ്യം 216 : ( എബി )
മറ്റൊരു ജീവിയ്ക്കും ഇല്ലാത്തതായി കുറുക്കനെന്താണുള്ളത്?
ഉത്തരം 216 : ( എബി )
[ "കുറുക്കന്റെ കുഞ്ഞുങ്ങള്‍
"
]ചോദ്യം 217 : ( എബി )
ഒരിക്കലും ഐസാവാത്ത വെള്ളം???
ഉത്തരം 217 : ( Vipin )
[ ചൂടുവെള്ളം ]ചോദ്യം 218 : ( എബി )
മുട്ടുവിന്‍ തുറക്കപ്പെടും എന്ന് യേശുദേവന്‍ പറയാന്‍ കാരണം???
ഉത്തരം 218 : ( Shijo )
[ അന്നത്തെക്കാലത്ത് കോളിംഗ് ബെല്‍ ഇല്ലാരുന്നതുകൊണ്ട് ]ചോദ്യം 219 : ( എബി )
കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കാത്ത കല്ല്???
ഉത്തരം 219 : ( Chachi )
[ മൂത്രക്കല്ല് ]ചോദ്യം 220 : ( Shameer )
വെളുക്കുമ്പോള്‍ കറക്കുന്നതും, കറക്കുമ്പോള്‍ വെളുക്കുന്നതും എന്ത്?
ഉത്തരം 220 : ( ബൈജു )
[ പാല്‍ ]ചോദ്യം 221 : ( എബി )
ലോകത്തിലെ ഏറ്റവും വെളുത്ത ആമ??
ഉത്തരം 221 : ( Sibu )
[ മദാമ്മ ]ചോദ്യം 222 : ( എബി )
ഇന്ത്യയിലെ ഒരു സംസ്ഥാനവും ഉല്‍പാദിപ്പിക്കാത്ത ഒന്ന് കേരളം ഉല്‍‌പാദിപ്പിക്കുന്നുണ്ട്. എന്താണത്?
ഉത്തരം 222 : ( Aparna )
[ മലയാളികളെ ]ചോദ്യം 223 : ( എബി )
നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാകാത്തതെന്തുകൊണ്ട്???
ഉത്തരം 223 : ( Ambily )
[ നായക്കു അത്രയും ആയിസില്ലാത്തതു കൊണ്ട് ]ചോദ്യം 224 : ( എബി )
ചട്ടുകം കൊണ്ടും കൈകാലുകള്‍കൊണ്ടും ഇളക്കാനാവാത്തതെന്ത്??
ഉത്തരം 224 : ( എബി )
[ തപസ്സ് ]ചോദ്യം 225 : ( Sunil )
1+5+9 = 550 !!! ഈ സമവാക്യം ശരിയാണെന്ന് ആരും പറയില്ല്യാല്ല്ലോ!? പക്ഷെ, അതില്‍‍ ഒരു ഒന്ന്‍ കൂടി ചേര്‍ത്ത് ശരിയായ സമവാക്യമാക്കാം! ആ ഒന്ന് ചാഞ്ഞും ചരിഞ്ഞുമൊക്കെ ആകാം, കേട്ടോ.. ശ്രമിച്ചു നോക്കൂ!.. സമചിഹ്നത്തിനു കുറുകേ വരച്ചു അതിനെ സമവാക്യമല്ലാതാക്കരുതേ
ഉത്തരം 225 : ( Vipin )
[ "1+ 549 = 550

+ ന്റെ ഇടതു വശത്തൊരു വരയിട്ടാല്‍ 4 ആയി വായിക്കും. "
]ചോദ്യം 226 : ( Vipin )
നമ്മുടെ കയ്യില്‍ ഒരു 500 രൂപാ നോട്ട് ഉണ്ട് എന്നു വിചാരിക്കുക. അതു കാണാനില്ല, വീട് മുഴുവന്‍ അരിച്ചുപെറുക്കി അവസാനം അതു തിരിച്ചു കിട്ടിയാല്‍. ആദ്യം എന്തു ചയ്യും??
ഉത്തരം 226 : ( Shameer )
[ ആദ്യം തിരച്ചില്‍ നിര്‍ത്തും...... ]ചോദ്യം 227 : ( Sunil )
പണ്ടു പണ്ടു നടന്ന കഥയാണ്. കുരുക്ഷേത്രയുദ്ധം നടക്കുകയാണ്. ശിഖണ്ഡിയെ മറയാക്കിക്കൊണ്ട് അര്‍ജുനന്‍‍ ഭീഷ്മാചാര്യര്‍ക്കു നേരെ ശരവര്‍ഷം നടത്തുന്നു. അമ്പുകള്‍ ഓരോന്ന്‍ ‍ഓരോന്ന്‍ ആയി ഭീഷ്മാചാ‍ര്യര്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്. എങ്കിലും തിരിച്ചു യുദ്ധം ചെയ്യുകയോ ഒന്നു പ്രതിരോധിക്കുക പോലുമോ അദ്ദേഹം ചെയ്യുന്നില്ല. പക്ഷെ,ശ്രദ്ധിച്ചു നോ‍ക്കൂ.. അദ്ദേഹം ഒരു ഗാനം ആലപിക്കുന്നുണ്ട്!!! ഏതാണാ ഗാനം എന്നു പറയാമൊ???
ഉത്തരം 227 : ( Aparna )
[ പിന്നെയും പിന്നെയും ആരോ ]ചോദ്യം 228 : ( Ashok )
അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം! എന്നാല്‍ അടയ്ക്കാമരമായാലോ???
ഉത്തരം 228 : ( Ashok )
[ നടാം അടയ്ക്ക പറിക്കാം മാത്രമല്ല വെട്ടി വിക്കുകയും ആവാം!!! ]ചോദ്യം 229 : ( Suresh )
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസമെന്ത്?????
ഉത്തരം 229 : ( Shamith )
[ മിന്നലിനു ബില്ലടയ്ക്കേണ്ട ആവശ്യമില്ല.ഫ്രീയാ ]ചോദ്യം 230 : ( Sreeshobin )
ഒരു യാത്രാ വിമാനത്തെ ഏറ്റവും ചുരുങ്ങിയ ചിലവില്‍‌ പെയിന്റ്ടിയ്ക്കാന്‍‌ എന്താണ്‍ എളുപ്പവഴി?
ഉത്തരം 230 : ( Rajeev )
[ വിമാനം ആകാശത്തെത്തുമ്പോള്‍ പെയ്ന്റടിച്ചാല്‍ മതി. അപ്പോള്‍ ചെറുതാകുമല്ലൊ ]ചോദ്യം 231 : ( ബൈജു )
"ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?
"

ഉത്തരം 231 : ( Prabha )
[ ---------- ഇങ്ങനെ… ]ചോദ്യം 232 : ( എബി )
വനവാസത്തിനു പോയ ശ്രീരാമന്‍, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വനത്തില്‍ വച്ച് ഒരു പാട്ടു പാടി.. ഏതാണാ പാട്ട്???
ഉത്തരം 232 : ( എബി )
[ "നാടേ..നാടേ.. നാട്ടിലിറങ്ങീട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ...
വീടേ വീടേ വീടൊന്നു കണ്ടിട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ... "
]ചോദ്യം 233 : ( എബി )
ഡോണിന് താക്കോല്‍ കിട്ടിയാല്‍ അവനാരാകും??
ഉത്തരം 233 : ( satya )
[ ഡോങ്-കീ ]ചോദ്യം 234 : ( എബി )
തിരയെ തിന്നുന്ന തിരയേത്?
ഉത്തരം 234 : ( Vijil )
[ മുതിര തിന്നുന്ന കുതിര ]ചോദ്യം 235 : ( എബി )
തൃശ്ശൂര്‍ പൂരത്തിന് അമ്പത് കൊമ്പനാനകളെ കൊണ്ടുവന്നു.. പക്ഷേ, ഒന്നിനും കൊമ്പില്ലായിരുന്നു. കാരണം??
ഉത്തരം 235 : ( മുഹമ്മദ് )
[ "വീരപ്പന്‍ വിറ്റ ആനകളായിരുന്നു.
കൊന്പുകള്‍ ടിയാന്‍ ആദ്യമേ അടിച്ചുമാറ്റി"
]ചോദ്യം 236 : ( പൂച്ച )
"കുട്ടന്റെ അമ്മയ്ക്ക് അഞ്ചു മക്കള്‍,
ഒന്നാമന്റെ പേര്‍ ‘കാല്‍‘
രണ്ടാമന്‍ ‘ അര’
മൂന്നാമന്‍ ‘ മുക്കാല്‍’
നാലാമന്‍ ‘ ഒന്ന്’
എങ്കില്‍ അഞ്ചാമന്റെ പേര് എന്തായിരിക്കും?"

ഉത്തരം 236 : ( )
[ കുട്ടന്‍ ]ചോദ്യം 237 : ( എബി )
ബാര്‍ബര്‍മാരുടെ ഒരേയൊരു ശത്രു ആരാണ്?
ഉത്തരം 237 : ( എബി )
[ ബാര്‍മാരുടെ ശത്രു സര്‍ദാര്‍ജിമാരാണ് ]ചോദ്യം 238 : ( എബി )
ക്ലോക്ക് ഒരു സമയം 13 മണിയടിച്ചാല്‍ അതെന്തിനുള്ള സമയമാണ്?
ഉത്തരം 238 : ( അനില്‍ശ്രീ )
[ ക്ലോക്ക് നന്നാക്കാനുള്ള സമയം ]


ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--