മലയാളം എഴുതുവാനും വായിക്കുവാനും നാമെല്ലാം പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന് തുരുമ്പുപിടിച്ച് എഴുതുവാനും വായിക്കുവാനും വരെ മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ മലയാളത്തില്‍ത്തന്നെ ആശയസംവേദനം സാദ്ധ്യമാക്കുന്ന ഒരു കൂട്ടായ്മ എന്നതാണ് 'മലയാള'ത്തിന്റെ ലക്ഷ്യം.
Wednesday, January 31, 2007
ഓര്‍ക്കുട്ട് മലയാളം - ഉള്ളടക്കം
• സംവാദം
• അറിവിന്റെ ലോകം
• ഇന്നത്തെ ചിന്താവിഷയം
• ശരിയായ മലയാളപദം?
• കഥയറിഞ്ഞാട്ടം കാണുക!
• സാങ്കേതികം
• നല്ല മലയാളം
--
സൌഹൃദം @ മലയാളം
• കൊച്ചുവർത്തമാനം - നാലാം ഭാഗം
• ഒന്നു പരിചയപ്പെട്ടാലോ?
• എന്റെ കുടുംബം
• എന്റെ ഗ്രാമം
--
സാഹിത്യം @ മലയാളം
• കാവ്യകൈരളി - സ്വന്തം കവിതകൾ
• കഥാലോകം - സ്വന്തം കഥകൾ
• പുതിയ സിനിമാ വിശേഷങ്ങള്
• കുഞ്ഞുണ്ണിക്കവിതകൾ...
• നല്ല ബ്ലോഗുകള്
--
വിനോദം @ മലയാളം
• മലയാള ഗാനങ്ങളുടെ വരികള്
• വരികള് – ഉള്ളടക്കം
• മലയാളം അന്താക്ഷരി
• പുതിയ വാക്കിൽ നിന്നുമുള്ള ഗാനം
• ഒരു പുതിയ [ പഴയ ? ] കളി
• അദൃശ്യരായവര് ആര്?
• കുസൃതിച്ചോദ്യം!
• പുതിയ വാക്കിൽ നിന്നുമുള്ള ഗാനം
• മലയാള ഫലിതങ്ങള്
• എനിക്കും പറ്റിയിരുന്നു ഒരു അബദ്ധം
• സിനിമാ ഡയലോഗ് കളി
• കടങ്കഥ പറഞ്ഞുകളിക്കാം
• പഴഞ്ചൊല്ലുകൾ
• ഇങ്ങനെയും വാക്യങ്ങള്
• അക്ഷരശ്ലോക സദസ്
--
പലവക @ മലയാളം
• സന്ദർശകപ്പുസ്തകം
• മലയാളത്തിന്റെ നാള്വഴികള്
• അഭിനന്ദനങ്ങള്
--
മലയാളത്തില്‍ പുതുതായി ടോപ്പിക്കുകള്‍ തുടങ്ങുവാനാഗ്രഹിക്കുന്നവര്‍ ദയവായി ഇതൊന്ന് ശ്രദ്ധിക്കുക.
--
Monday, January 1, 2007
ഓര്‍ക്കുട്ട് മലയാളം
നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന് എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയായ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയായും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.
--